ഖത്തറിൽ നിലവിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനി..

0
22 views

ദോഹ: ഖത്തറിൽ നിലവിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാൻ, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ ഥാനിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 4 ഘട്ടങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതം പുനഃസ്ഥാപിക്കാനായിരുന്നു ഖത്തർ മന്ത്രിസഭ തീരുമാനിച്ചിരുന്നത്. സമീപദിവസങ്ങളിൽ ഖത്തറിൽ കോവിഡ് നിലയിൽ ഉണ്ടായ വർധനവ് ആണ് തൽസ്ഥിതി തുടരാൻ കാരണമായത്.