വാക്സീൻ എടുത്ത ഇന്ത്യക്കാർക്കും ക്വാറന്റീൻ നിർബന്ധക്കി.

0
10 views

ദോഹ: ഖത്തറിന്റെ ട്രാവൽ നയത്തിലെ പുതിയ ഭേദഗതി പ്രകാരം റെസിഡന്റ് വിസയിൽ ഉള്ളവരിൽ, ഖത്തറിന് പുറത്ത് നിന്ന്, അതായത് ഇന്ത്യയിൽ നിന്നോ മറ്റേത് രാജ്യത്ത് നിന്നോ ആണ് വാക്സീൻ സ്വീകരിച്ചത് എങ്കിലും, 10 ദിവസ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാകുന്നതാണ് പുതിയ മാറ്റം. വിസിറ്റേഴ്‌സ് വിസയിൽ (ടൂറിസ്റ്റ്, ഫാമിലി, ബിസിനസ്) ഖത്തറിലെത്തുന്ന വാക്സീനേഷൻ പൂർത്തിയാക്കിയവർക്കും 10 ദിവസ ക്വാറന്റീൻ നിർബന്ധമാണ്. വാക്സിനേഷൻ പൂർത്തിയാക്കാത്ത വർക്ക് വിസിറ്റേഴ്‌സ് വിസ അനുവദിക്കാത്തത് തുടരും.

റെസിഡന്റ് വിസയിലുള്ള ഇന്ത്യക്കാർക്ക്, മുൻപ് ഖത്തറിൽ നിന്ന് വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാരാണെങ്കിൽ, ഖത്തറിലെത്തുമ്പോൾ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ 2 ദിവസം മതി. ഒപ്പം ഖത്തറിൽ നിന്ന് കോവിഡ് രോഗം വന്നു മാറിയവർക്കും ഈ ഇളവ് ബാധകമാണ്. ഖത്തറിലായിരിക്കെ, അംഗീകൃത വാക്സിനേഷൻ പൂർത്തിയാക്കുകയോ അല്ലെങ്കിൽ കോവിഡ് രോഗം വന്നു ഭേദപ്പെടുകയോ ചെയ്തിരിക്കണം. 2 ദിവസ ക്വാറന്റീന് ശേഷം, ആർ.ട്ടി.പി.സി. ആർ ടെസ്റ്റ് നെഗറ്റീവ് ആവുകയാണെങ്കിൽ ഇവർക്ക് ജോലിയിലേക്ക് മടങ്ങാം.