കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ…

0
23 views

ദോഹ : കോവിഡ് സുരക്ഷാ നടപടികള്‍ ലംഘിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവോ രണ്ട് ലക്ഷം റിയാലിന്റെ പിഴയോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റം. രാജ്യത്ത് മഹാമാരിയെ പ്രതിരോധിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. 1990ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയിലാണ് ഇത് വരുന്നത്. എല്ലാവരും നിയമം പാലിക്കുന്നതില്‍ ജാഗ്രതയോടെ പെരുമാറണം. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം. ഈ വിഷയത്തില്‍ നിയമ ലംഘനം പെരുമാറുന്നവർക്കേതിരെ മുഖം നോക്കാതെ ശിക്ഷിക്കുമെന്ന് അദ്ധേഹം വ്യക്തമാക്കി. മിസൈമിര്‍ പോലീസ് സെക്ഷന്‍ ഹെഡ് ലെഫ്റ്റനന്റ് കേണല്‍ ഖലീഫ സല്‍മാന്‍ അല്‍ മമാരി വ്യക്തമാക്കി.