
ദോഹ: വിമാനത്തിലെ വിന്‍ഡോയില്‍ കാണപ്പെട്ട തകരാറിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ് വിമാനം മാലിദ്വീപിലെ വേലെന രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. പ്രതിവാരം നാല് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്സ് ദോഹ-മാല്‍ദീവ്സ് റൂട്ടില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഖത്തര്‍ എയര്‍വെയ്സിന്റെ QR 677 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. മാലിദ്വീപ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കമ്പനിയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.