ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യവാര്‍ഷിക ദിനാഘോഷത്തില്‍ ‘ഇന്ത്യ ഉത്സവ്’ ഫെസ്റ്റുമായി ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.

0
82 views

ദോഹ: 75-ാം സ്വാതന്ത്ര്യ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആരംഭിച്ച ഇന്ത്യ ഉത്സവ് ഇന്ത്യയും ഖത്തറും തമ്മിലെ ദീര്‍ഘനാളത്തെ സൗഹൃദ പങ്കാളിത്തതിന്റെ ആഘോഷമായി അടയാളപ്പെടുത്തുമെന്ന് ഉദ്ഘാടനവേളയില്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യ-ഖത്തര്‍ സൗഹൃദത്തിലെ പതാകവാഹകരാണ് ലുലു ഗ്രൂപ് എന്ന് വിശേഷിപ്പിച്ച അംബാസഡര്‍, ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറെന്നും വിശേഷിപ്പിച്ചു. ഞായറാഴ്ച ഖത്തറിലെ അല്‍ ഖറാഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ്, വിവിധ മന്ത്രാലയം പ്രതിനിധികള്‍, ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡന്‍സ്ട്രി ഭാരവാഹികള്‍, ബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രാദേശിക ഉല്‍പന്നങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍, പാചക വൈവിധ്യങ്ങള്‍, കൈത്തറി ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ലോകമെങ്ങും പരിചയപ്പെടുത്താനുള്ള അവസരമാണിതെന്നും ലുലു ഗ്രൂപ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ച നീളുള്ള ഇന്ത്യ ഉത്സവ് ഫെസ്റ്റിവില്‍ ഇന്ത്യന്‍ ഭക്ഷണം, പാചക രീതികള്‍, പഴം-പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവ മികച്ച ഓഫറുകളില്‍ ലഭ്യമാവും. അയ്യായിരത്തോളം ഉല്‍പന്നങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ ഉത്സവിന്റെ ഭാഗമായി ഇന്ത്യന്‍ സില്‍ക്, പരമ്പരാഗത വസ്ത്രങ്ങള്‍ എന്നിവയുടെ വില്‍പന അംബാസഡറുടെ ഭാര്യ ഡോ. അല്‍പ്ന മിത്തല്‍ നിര്‍വഹിച്ചു.