ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാർ…..

0
12 views

രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചിരുന്നു. കൊവാക്സിന്‍ സൗദി അംഗീകരിക്കാത്തതിനാലാണ് ഹര്‍ജിക്കാരന്‍ മൂന്നാം ഡോസിന് അനുമതി തേടിയത്.

രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും നിലവിൽ അതിനുള്ള മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.