ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക…

0
57 views

ദോഹ. ഖത്തറില്‍ കോവിഡ് കാലത്ത് പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെട്ടത് ഉയര്‍ന്ന വാടക നിരക്ക് കാരണമായിരുന്നു. ഓഫീസുകള്‍, സ്റ്റോറുകള്‍, താമസ സ്ഥലങ്ങള്‍ എന്നിവയുടെ ഉയര്‍ന്ന വാടകയാണ് ചെറുകിട സംരംഭകരെ കുഴക്കുന്നപ്രധാന പ്രശ്‌നം. മാസങ്ങളോളം കടകള്‍ അടഞ്ഞുകിടന്നപ്പോഴും വാടക കൊടുക്കേണ്ടി വന്നത് പല സ്ഥാപനങ്ങളേയയും പ്രതിസന്ധിയി ലാക്കി .ഖത്തറിലെ പ്രമുഖ പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.