ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28 മുതല്‍ പുനരാരംഭിക്കും….

0
25 views

ഖത്തറില്‍ കൊ വിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി അടച്ചിട്ട സ്‌കൂളുകള്‍ മേയ് 28 മുതല്‍ പുനരാരംഭിക്കും. നിലവില്‍ ഓണ്‍ ലൈനായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്. എന്നാല്‍ രോഗികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മേയ് 28 മുതല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളും തുറക്കുന്നത്. നേരിട്ടുള്ള ക്ലാസ് റൂം പഠനം, ഓണ്‍ലൈന്‍ പഠനം എന്നിവ സമന്വയിപ്പിച്ചുള്ള അധ്യയന രീതിയായിരിക്കും സ്‌കൂളുകളില്‍ തുടരുക. ആകെ ശേഷിയുടെ 30 ശതമാനത്തില്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഭിന്ന ശേഷിക്കാരായ വര്‍ക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 1:5 അനുപാതത്തില്‍ ആണ് ക്ലാസുകള്‍ വേണ്ടത്. അധ്യാപകരടക്കമുള്ള എല്ലാ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചവരാകണം. ട്യൂഷന്‍ സെന്ററുകള്‍, കമ്പ്യൂട്ടര്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയവക്ക് ആദ്യഘട്ടത്തിലും രണ്ടാംഘട്ടത്തിലും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. മൂന്നാംഘട്ടത്തില്‍ 50 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. എന്നാല്‍ എല്ലാ പരിശീലകരും ജീവനക്കാരും വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണം.