കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍…

0
96 views

ദോഹ: കൊവിഡ് വാക്സിനേഷനില്‍ ലോകത്ത് രണ്ടാം സ്ഥാനം നേടി ഖത്തര്‍. ലോകമെമ്പാടുമുള്ള കൊവിഡ്-19 വാക്‌സിനേഷന്‍ വിവരങ്ങള്‍ സമാഹരിക്കുന്ന ശാസ്ത്രീയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ഔവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജന സംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനം പേര്‍ ഒരു ഡോസ് വാക്സിനെടുത്ത രാജ്യങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഖത്തര്‍.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഖത്തറില്‍ ആകെ നല്‍കിയ ഡോസ് വാക്‌സിനുകളുടെ എണ്ണം 4,230,000-ലധികമാണ്. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 69.9 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ട്. 12 വയസ്സിനും അതിനു മുകളിലുമുള്ള 92.3 ശതമാനം പേര്‍ ഇതിനോടകം ഒരു ഡോസ് വാക്സിനെടുത്തിട്ടുണ്ട്.