Sunday, October 18, 2026
Home News ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി.

ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി.

0
147 views

ഇറാന് നേരെയുണ്ടായ ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്ര മണത്തെ അപലപിച്ച് ഇന്ത്യയിലെ ഇറാൻ എംബസി. ആക്ര മണം ഇറാന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് ഇറാൻ എംബസി പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ജനങ്ങളുടെ സംരക്ഷണവും ദേശീയ താല്പര്യവും സംരക്ഷിക്കുവാൻ ഇറാൻ പ്രതിജ്ഞാ ബദ്ധമാണെന്നും ഇറാൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇറാന് നേരെയുള്ള ആക്രമണങ്ങളെ അപലപിക്കണമെന്ന് മറ്റു രാജ്യങ്ങളോട് വാർത്താക്കുറിപ്പിൽ എംബസി ആവശ്യപ്പെടുകയും ചെയ്തു. അടിയന്തര യുഎന് രക്ഷാ സമിതി വിളിക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു.

error: Content is protected !!