ദോഹ: വിമാനത്താവളം വഴി കടത്താനിരുന്ന നിരോധിത മയക്കുമരുന്ന് ഖത്തര്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരു കിലോ തൂക്കം വരുന്ന ഷ്‌ബോ എന്നറിയപ്പെടുന്ന മെത്താഫെറ്റാമൈന്‍ ക്രിസ്റ്റല്‍ ആണ് പിടികൂടിയത്.