പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു.

0
259 views

ദോഹ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതലായിരുന്നു വ്യോമപാത പൂർണമായി അടച്ചത്. നിലവിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഒഴിപ്പിക്കുന്നതിനും ചരക്ക് നീക്കത്തിനുമുള്ള മാനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.

സാധാരണ വാണിജ്യ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണ്. വ്യോമസേനയുമായി ഏകോപിപ്പിച്ച് നിശ്ചിത റൂട്ടുകളിലൂടെ പരിമിതമായ തോതിൽ മാത്രമേ വിമാനങ്ങൾ അനുവദിക്കൂ എന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.