ഒരു മാസത്തിന് ശേഷം ഖത്തറില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു..

0
98 views
covid_vaccine_qatar_age_limit

ദോഹ: ഒരു മാസത്തിന് ശേഷം ഖത്തറില്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 602 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. കുറച്ച് ദിവസങ്ങളായി 200-ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പര്‍ക്കരോഗികളുടെ എണ്ണത്തിലും വര്‍ധനവാണ് ഉണ്ടാകുന്നത്. ഇന്നലെ 212 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ 2862 കൊവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 228,540 പേരാണ് കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 27444 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.