Wednesday, August 26, 2026
Home News ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ.

0
295 views

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. വാരാന്ത്യത്തിൽ മഴ പെയ്തേക്കാമെന്ന് ക്യുഎംഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വാരാന്ത്യത്തിൽ കൂടുതൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉണ്ടാകുമെന്നാണ് വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞ താപനില 28°C മുതൽ കൂടിയ താപനില 37°C വരെയാണ് പ്രതീക്ഷിക്കുന്നത്

error: Content is protected !!