ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു…

0
87 views

ദോഹ. കോവിഡ് പ്രതിരോധ രംഗത്ത് മികച്ച നേട്ടം കൈവരിക്കുകയും 80 ശതമാനത്തിലധികം പേരും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഖത്തറില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. രാജ്യത്തെ ഭൂരിഭാഗവും വാക്സിനേഷനും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ് സ്ഥിതി കണക്കിലെടുത്ത് സ്പെഷ്യല്‍ റിസ്‌ക് രാജ്യമായി കണക്കാക്കപ്പെടു ന്നതിനാല്‍ തിരിച്ചുവരുമ്പോള്‍ വാക്സിനെടുത്തവരും ഭീമമായ തുക നല്‍കി രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനെടുക്കണം. കൂടാതെ നാട്ടിലേക്ക് പോകുമ്പോഴുള്ള പി.സി.ആര്‍ പരിശോധന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തുന്ന നടപടിയാണ്. ഇത് പിന്‍വലിക്കുവാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തുടങ്ങിയ അപെക്സ് ബോഡികള്‍ എംബസിയില്‍ സമ്മര്‍ദ്ദം ചെലുത്തണം.