
ഖത്തറിന്റെ സാങ്കേതിക സഹായത്തോടെ കാബൂള്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. വിവിധ ലോക രാജ്യങ്ങളുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതില്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താലിബാന്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തന സജ്ജമാക്കുവാന്‍ ഖത്തറിന്റേയും തുര്‍ക്കിയുടേയും സാങ്കേതിക സഹായം തേടിയിരുന്നു. എയര്‍പോര്‍ട്ടിലും റണ്‍വേയിലുമുണ്ടാ യിരുന്ന അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രഥമ ആഭ്യന്തര വിമാന സര്‍വീസ് ഇന്നലെ കാബൂളില്‍ നിന്നും ഖാണ്ഡഹാറിലേക്ക് പറന്നുയര്‍ന്നു.