ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2047 പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇതാദ്യമായാണ് 2000-ത്തിന് മുകളില്‍ ആളുകള്‍ കൊവിഡ് നിയമ ലംഘനത്തിന് അറസ്റ്റിലാവുന്നത്.
മാസ്‌ക് ധരിക്കാത്തതിന് 1289 പേരാണ് മന്ത്രാലയം അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 736 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 22 പേരെയുമാണ് പിടികൂടിയത്. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.