ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ല..

0
1 views

ദോഹ: ഖത്തറില്‍ പകര്‍ച്ചപ്പനി, കൊവിഡ് എന്നിവയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഫ്‌ളൂ വാക്‌സിന്‍ കൊവിഡില്‍ നിന്നും കൊവിഡ് വാക്‌സിന്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും സംരക്ഷിക്കില്ലെന്നും അല്‍ ബയാത്ത് പറഞ്ഞു.ശൈത്യകാലം ഇന്‍ഫ്‌ലുവന്‍സയുടെ കാലം കൂടിയാണ്. ഇന്‍ഫ്‌ലുവന്‍സ ഒരു ലളിതമായ രോഗമല്ല. ഇത് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്, അല്‍ ബയാത് പറഞ്ഞു. ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് സ്വയം പരിരക്ഷ നേടുന്നതിന് ഫ്‌ളൂ വാക്‌സിന്‍ എടുക്കേണ്ടത് പ്രധാനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.