ഒക്ടോബർ 18 തിങ്കളാഴ്ച മുതൽ ഖത്തറിൽ ശക്തമായ കാറ്റ്..

0
15 views

ഒക്ടോബർ 18 തിങ്കളാഴ്ച മുതൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പ്രതീക്ഷിക്കുന്നതായും ഇത് താപനില കുറയാൻ കാരണമായയെക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സമുദ്രമേഖലയിൽ ജാഗ്രത പുറപ്പെടുവിച്ച കാലാവസ്ഥാ മന്ത്രാലയം ഈ ദിവസങ്ങളിൽ എല്ലാ സമുദ്രജോലികളും നിർത്തിവെക്കാനും ആവശ്യപ്പെട്ടു.10 മുതൽ 20 മൈൽ വരെയും പകൽ സമയങ്ങളിൽ ചിലയിടങ്ങളിൽ 30 മൈൽ വരെയും കാറ്റ് വേഗത പ്രാപിക്കും.

ശക്തമായ പൊടിക്കാറ്റിനും തിരശ്ചീന ദൃശ്യപരിധി 2 കിലോമീറ്ററിലും കുറയുന്നതിനും കാറ്റ് കാരണമാകും. 12 അടി വരെ ഉയരത്തിൽ വേലിയേറ്റമുണ്ടാകും. താപനിലയിൽ നേരിയ കുറവിനും വടക്കുപടിഞ്ഞാറൻ കാറ്റ് കാരണമാകും. ഈ ദിവസങ്ങളിൽ 30-38 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയും 18-29 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും ആയിരിക്കും.