ഇന്ത്യയുടെ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട് …

0
111 views

ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ഉൾപ്പെടെയുള്ള സമര്‍പ്പിച്ച രേഖകളുടെ പരിശോധനാ നടപടികള്‍ ആരംഭിച്ചതായും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയ്ക്കാനായി കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം പെട്ടെന്ന് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ. അറോറ പറഞ്ഞു.