ദോഹ: ഖത്തറില്‍ മൂന്നാം ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രത കൈവെടിയുകയോ പ്രതിരോധ നിര്‍ദേശങ്ങള്‍ അവഗണിക്കുകയോ ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍.
മൂന്നാം ഡോസ് വാക്‌സിന്‍ ഏറ്റവും ഗുരുതര സാഹചര്യങ്ങളുള്ള വ്യക്തികള്‍ക്കാണ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് ആദ്യമായി സ്വീകരിച്ചത് ഖലീഫ സിറ്റി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി മുന്‍ ഡയറക്ടര്‍ ഡോ. അബ്ദുള്ള അല്‍ കുബൈസിയാണ്.