ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു…

0
75 views

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ വെച്ച് മരണപ്പെട്ടു. പെരിങ്ങത്തൂര്‍ കരിയാട് സ്വദേശി സി.എം മൊയ്തു(72) ആണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ദോഹ ബാങ്ക് മുന്‍ ജീവനക്കാരനായിരുന്നു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി നേതാവും ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കൗണ്‍സിലറായിരുന്നു. ഭാര്യ: കദീജ. മക്കള്‍: സമീര്‍ സിഎം,.അബ്ദുല്‍ ഹകീം, ഫൗസിയ, ഹസീന.