Saturday, July 25, 2026
Home News രാജ്യത്ത് മൈനകളുടെ എണ്ണം കൂടുന്നു..

രാജ്യത്ത് മൈനകളുടെ എണ്ണം കൂടുന്നു..

0
224 views

ദോഹ: രാജ്യത്ത് മൈനകളുടെ എണ്ണം കൂടുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇവയെ കെണിയൊരുക്കി പിടികൂടാനുള്ള നടപടി സ്വീകരിച്ച് ഖത്തറിലെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്‍റെ ഭാഗമായി മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുകൾ സ്ഥാപിച്ചാണ് ഇവയെ പിടികൂടുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതൽ ശാസ്ത്രീയവും ആസൂത്രിതവുമായ പദ്ധതികളിലൂടെയാണ് മൈന നിയന്ത്രണം അധികൃതർ നടപ്പാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം ആദ്യം മുതൽ ആദ്യ നാല് മാസങ്ങളിൽ 5936 മൈനകളെയാണ് പിടികൂടിയിരിക്കുന്നത്.

error: Content is protected !!