ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി…

0
121 views

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 240 പേര്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കാത്തതിന് 236 പേരും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ടു പേരും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാത്ത ഒരാളുമാണ് അറസ്റ്റിലായത്. പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച 1990-ലെ നിയമം നമ്പര്‍ 17 പ്രകാരമാണ് ആളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.