സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്‍കുന്ന ഇസ്ലാമിക സംസ്‌കാരം പിന്തുടരാന്‍ താലിബാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍…

0
12 views

ദോഹ: സ്ത്രീകള്‍ക്ക് മഹത്തായ പങ്കാളിത്തം നല്‍കുന്ന ഇസ്ലാമിക സംസ്‌കാരം പിന്തുടരാന്‍ താലിബാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചതായി ഖത്തര്‍. അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രജനന കേന്ദ്രമായി മാറുന്നത് കാണാനാവില്ലെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ആണ് ഇക്കാര്യം പറഞ്ഞത്.

30 വര്‍ഷത്തിലേറെയായി സ്ത്രീകളോടുള്ള താലിബാന്‍ നയം സ്ത്രീകളുടെ അവകാശങ്ങളെ അവഗണിക്കുകയും ക്രൂരതയെ അടിസ്ഥാനമാക്കിയുള്ളതും ആണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മാറ്റിക്കൊണ്ട് ഇസ്ലാമിക നിയമ പ്രകാരം അതിന്റെ മഹത്തായ പാരമ്പര്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് പിന്തുണയും അംഗീകാരവും നല്‍കുന്ന നയനിലപാടുകള്‍ അത്യാവശ്യമാണ്. ഖത്തര്‍ എന്നും സ്ത്രീകളുടെ പക്ഷത്ത് നിന്നും ചിന്തിക്കുകയും അവരുടെ അവകാശങ്ങള്‍ക്കായി രാജ്യാന്തര തലത്തില്‍ നിലപാടുകള്‍ എടുക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.