ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്‌റാമ.

0
75 views

ദോഹ: ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്‌റാമ. മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി അതിന്റെ വിതരണ ശൃംഖലയിലുട നീളമുള്ള 5,850 ജല സാമ്പിളുകള്‍ പരിശോധിച്ചു. കഹ്റാമ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി 2021-ലെ ആദ്യ പാദത്തില്‍ 3,047 ജല സാമ്പിളുകളും രണ്ടാം പാദത്തില്‍ 2,803 ജല സാമ്പിളുകളുമാണ് ശേഖരിച്ചത്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ലബോറട്ടറി പരിശോധന നടത്തുന്നതിലൂടെ ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കുകയാണ് ഖത്തര്‍ ചെയ്യുന്നത്.