ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം…

0
21 views
Alsaad street qatar local news

ദോഹ: ഖത്തറില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം. പുതുതായി അംഗീകാരം കിട്ടിയ സ്ഥാപനങ്ങള്‍.

ലുസൈല്‍ യൂണിവേഴ്‌സിറ്റി, ലിവര്‍ പൂളിലെ ജോണ്‍ മൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒറിക്സ് യൂണിവേഴ്സല്‍ കോളേജ്, ബ്രിട്ടനിലെ അള്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ സിറ്റി യൂണിവേഴ്‌സിറ്റി കോളേജ്, ഡെര്‍ബി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള അല്‍ റയ്യാന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി കോളേജ്, മറിടൈം അക്കാദമി എന്നിവയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മാനേജ്‌മെന്റ്, മറൈന്‍ സയന്‍സ്, അടക്കം 17 പുതിയ കോഴ്സുകള്‍ക്കാണ് ഈ വര്‍ഷം അംഗീകാരം നല്‍കിയത്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 32 ആയി വര്‍ധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആക്ടിങ് അണ്ടര്‍ സെക്രട്ടറിയായ ഡോക്ടര്‍ ഖാലിദ് അല്‍ അലി പറഞ്ഞു. രാജ്യത്ത് നിലവില്‍ 362 വ്യത്യസ്ത കോഴ്സുകള്‍ ലഭ്യമാണെന്നും അല്‍ അലി കൂട്ടിച്ചേര്‍ത്തു.