കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു…

0
43 views

ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 22769 പരിശോധനകളില്‍ 44 യാത്രക്കാര്‍ക്കടക്കം 94 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 120 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 1332 ആയി കുറഞ്ഞു.

ഇന്നും കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 59 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.