മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു…

0
124 views

ദോഹ: മലയാളി യുവാവ് ഖത്തറില്‍ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുത്തനഴി കവലയിലെ പരേതനായ ഞാറന്‍തൊടിക ഹൈദറിന്റെ മകന്‍ മുഹമ്മദ് സ്വാലിഹ് (32) ആണ് മരിച്ചത്. ബുധനാഴ്ച റയ്യാനിലെ ജോലി സ്ഥലത്ത് ഇലക്ട്രിക് ജോലിക്കിടെയാണ് ഷോക്കേറ്റത്. ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് വര്‍ഷം മുമ്പാണ് സ്വാലിഹ് ഖത്തറിലെത്തിയത്. അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സ്വാലിഹ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മാതാവ് – ആയിഷ. ഭാര്യ – ഫാത്തിമ തസ്‌നി. മക്കള്‍ – മുഹമ്മദ് റാസി, ഫാത്തിമ നിഹ.