Monday, August 10, 2026
Home News ദോഹ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള; 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ചു; പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ..

ദോഹ പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള; 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴം വി​റ്റ​ഴി​ച്ചു; പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ..

0
37 views
ഈത്തപ്പഴ മേള

ദോ​ഹ​യി​ലെ സൂ​ഖ് വാ​ഖി​ഫി​ൽ പു​രോ​ഗ​മി​ക്കു​ന്ന 11ാമ​ത് പ്രാ​ദേ​ശി​ക ഈ​ത്ത​പ്പ​ഴ മേ​ള​യി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം. ക​ഴി​ഞ്ഞ​ദി​വ​സം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം മേ​ള ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഇ​തു​വ​രെ 1.53 ല​ക്ഷം കി​ലോ ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്.

ഏ​ക​ദേ​ശം 75,000-ത്തോ​ളം പേ​രാ​ണ് ഇ​തു​വ​രെ മേ​ള സ​ന്ദ​ർ​ശി​ച്ച​ത്. വെ​ള്ളി, ശ​നി തു​ട​ങ്ങി​യ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ വ​ലി​യ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അ​ട​ക്കം സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും കു​ടും​ബ​സ​മേ​തം മേ​ള സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്. വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ ശേ​ഖ​ര​വും വൈ​വി​ധ്യ​മാ​ർ​ന്ന ഈ​ത്ത​പ്പ​ഴ ഉ​ൽ​പ​ന്ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും, ഇ​വ വാ​ങ്ങു​ന്ന​തി​നൊ​പ്പം രു​ചി​ച്ചു നോ​ക്കാ​ൻ കൂ​ടി അ​വ​സ​ര​മു​ള്ള​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​ണെ​ന്നും മേ​ള​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ പ​ങ്കു​വെ​ച്ചു.

ത​ദ്ദേ​ശീ​യ​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച മി​ക​ച്ച ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ളാ​ണ് മേ​ള​യി​ൽ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ലാ​സ് (64,810 കി​ലോ), ഷി​ഷി (30,691 കി​ലോ), ഖ​നൈ​സി (29,158 കി​ലോ), ബ​ർ​ഹി (17,513 കി​ലോ), മ​റ്റ് ഇ​ന​ങ്ങ​ൾ (11,131 കി​ലോ) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഈ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​ത്. സൂ​ഖ് വാ​ഖി​ഫി​ലെ ഈ​സ്റ്റേ​ൺ സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്ന മേ​ള തി​ങ്ക​ളാ​ഴ്ച​ സമാപിക്കും.

error: Content is protected !!