Sunday, July 19, 2026
Home Covid_News ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം…

ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം…

0
256 views

ദോഹ: ഇന്ന് മുതൽ ഖത്തറിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അറ്റന്റൻസ് പോളിസിയിൽ മാറ്റം. 12 വയസ്സ് മുതലുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഹാജർ നില നൂറ് ശതമാനം ആയിരിക്കും. ക്ലാസുകൾ, ഓഫീസ് റൂമുകൾ, മറ്റിടങ്ങളിലെല്ലാം കുട്ടികളും സ്റ്റാഫുകളും മറ്റു സഹപ്രവർത്തകരും തമ്മിൽ സാമൂഹിക അകലം പാലിക്കണം. വാക്സീനേഷൻ പൂർത്തിയാക്കാത്ത സ്‌കൂൾ സ്റ്റാഫുകൾ, അധ്യാപകർ, 12 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾ മുതലായവർക്ക് സ്‌കൂളിന് അകത്ത് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രതിവാര റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തി, കോവിഡ് പോസിറ്റീവ് അല്ലെന്ന് ഉറപ്പുവരുത്തും. (വാക്സീൻ സ്വീകരിക്കാത്ത ഈ വിഭാഗങ്ങൾക്ക് പ്രതിവാര ടെസ്റ്റ് നിർബന്ധമാണ്). നിശ്ചിത കാലത്തിനകം കോവിഡ് ബാധിച്ച് മാറിയവർക്ക് മാത്രമാണ് ടെസ്റ്റ് ആവശ്യമില്ലാത്തത്. പഠനത്തിലും സ്‌കൂൾ ഗതാഗതത്തിലും ബബിൾ സിസ്റ്റം തുടരും. സ്‌കൂൾ ബസ്സുകളിൽ ആകെ ശേഷിയുടെ 75% പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ.

error: Content is protected !!