ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായി മൈതാനിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അധികൃതര്‍ അറിയിച്ചു…

0
94 views

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ദര്‍ബ് അല്‍ സായി മൈതാനിയില്‍ ആഘോഷ പരിപാടികള്‍ ഉണ്ടാവില്ലെന്ന് സംഘാടക സമിതി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ തവണ കൊവിഡ് പശ്ചത്തലത്തില്‍ പരിപാടിയുടെ ഘടനയില്‍ വരുത്തിയ മാറ്റം കാരണമാണ് ഈ വര്‍ഷം ഇവിടെ ആഘോഷങ്ങള്‍ അരങ്ങേറാത്തത്. മൈതാനി കേന്ദ്രീകരിച്ച് പരിപാടികള്‍ നടത്തുന്നതിന് പകരം രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആഘോഷങ്ങള്‍ ക്രമീകരിക്കാനാണ് നീക്കം. ഖത്തര്‍ പരിസ്ഥിതിയും അതിന്റെ സ്വാഭാവിക പാരമ്പര്യവും പരിപാലിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികളുണ്ടാകും.