ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ടത് ആരെല്ലാം, എങ്ങനെ?

0
29 views

ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ടത് ആരെല്ലാം, എങ്ങനെ? ലുസൈല്‍ മള്‍ട്ടി പര്‍പ്പസ് ഹാളിന് പിന്നിലാണ് ഡ്രൈവ് ത്രൂ സെന്റര്‍.ആഴ്ചയില്‍ ഏഴു ദിവസവും സേവനം ലഭ്യമാണ്. ഖത്തര്‍ ഐ.ഡി, ഹെല്‍ത്ത് കാര്‍ഡ്, വാക്‌സിനേഷന്‍ കാര്‍ഡ് (ആദ്യ ഡോസിന്റെ സമയത്ത് നല്‍കിയത്) എന്നിവ ഡ്രൈവ് ത്രൂ സെന്ററില്‍ വരുമ്പോള്‍ കൊണ്ടുവരണം.

1- ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം കഴിഞ്ഞവര്‍ മാത്രമാണ് ലുസൈല്‍ ഷൂട്ടിംഗ് ക്ലബ്ബിനു സമീപമുള്ള ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ടത്. 2- ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് അപ്പോള്‍ തന്നെ ഇതിനുള്ള തീയതി നല്‍കും. 3- അതോടെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ അനുമതിയില്ലാതെ തന്നെ ലുസൈലിലെ കേന്ദ്രത്തില്‍ എത്താം.

4- രാവിലെ 11 മുതല്‍ രാത്രി 10 മണി വരെയാണ് ഡ്രൈവ് ത്രൂ കേന്ദ്രത്തില്‍ എത്തേണ്ട സമയം. 5- ആദ്യം എത്തുന്നവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ ലഭിക്കും. തിരക്കുള്ള സമയത്താണ് എത്തുന്നതെങ്കില്‍ ആദ്യം എത്തിയവര്‍ക്ക് വാക്‌സിനേഷന്‍ നല്‍ക്കുന്നതുവരെ കാത്തിരിക്കേ ണ്ടിവരും. 6- ഡ്രൈവ് ത്രൂ വാക്‌സിന്‍ കേന്ദ്രങ്ങള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. സ്വന്തം കാറിലിരുന്ന് വാക്‌സിനെടുക്കാം എന്ന ഒരു സവിശേഷതയും ഉണ്ട്.

7- വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഒരു നിശ്ചിത നിരീക്ഷണ സ്ഥലത്ത് അവരുടെ വാഹനത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. 8- അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തില്‍ പാരാമെഡിക് ടീമുകള്‍ സൈറ്റില്‍ ഉണ്ടാകും. 9- കൂടാതെ വരുന്നവര്‍ എല്ലാവരും മാസ്‌ക് ധരിക്കണം.10- ഇഹ്തിറാസ് ആപ്പില്‍ പച്ച നിറവും ഉണ്ടായിരിക്കണം.

11- ഒരു വാഹനത്തില്‍ നാലു പേര്‍ക്ക് വരെ ഇരുന്നു കൊണ്ട് വാക്‌സിന്‍ സ്വീകരിക്കാം. 12- നാലില്‍ കൂടുതല്‍ ആളുകളുള്ള വാഹനങ്ങളെ ഡ്രൈവ് ത്രൂ സെന്ററില്‍ പ്രവേശിപ്പിക്കില്ല. 13- ഡ്രൈവ് ത്രൂ സെന്റര്‍ സന്ദര്‍ശിക്കുമ്പോള്‍ വാഹനങ്ങള്‍ക്കുള്ളില്‍ വളര്‍ത്തു മൃഗങ്ങളെയും അനുവദിക്കില്ല.