ഉത്ര വധക്കേസ് സൂരജിന് ഇരട്ട ജീവപര്യന്തം. 4 ലക്ഷം രൂപ പിഴയും. വിധിയിൽ തൃപ്തി അല്ല എന്ന് ഉത്രയുടെ അമ്മ. അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് നാല് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കേരളം കാത്തിരുന്ന ചരിത്ര വിധി പുറപ്പെടുവിച്ച് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്
വിധി പ്രസ്ഥാവം കേൾക്കാൻ ഉത്രയുടെ സഹോദരൻ വിഷു, അന്വേഷണ ഉദ്യോഗസ്ഥൻ എ അശോക് എന്നിവർ കോടതിയിൽ എത്തിയിരുന്നു. ഉത്രയുടെ അച്ഛൻ വിജയസേനനും കോടതിയിൽ എത്തിയിരുന്നു. കനത്ത സുരക്ഷാവലയത്തിലാണ് ആൾക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.
പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.