ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 367 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 296 പേര്‍ക്കെതിര കേസെടുത്തത്. അടച്ച സ്ഥലങ്ങളില്‍ ഒത്തു കൂടിയതിന് 48 പേര്‍ക്കെതിരെയും ശാരീരിക അകലം പാലിക്കാത്തതിന് 19 പേര്‍ക്കെതിരെയും കേസെടുത്തത്. കൂടാതെ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തിന് രണ്ട് പേര്‍ക്കെതിരെയും നിയന്ത്രണം ലംഘിച്ച് കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റിയതിന് നാല് പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നിയമ ലംഘകരെ തുടര്‍ നടപടിയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു…

0
15 views

ദോഹ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 367 പേര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രാലയം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനാണ് 296 പേര്‍ക്കെതിര കേസെടുത്തത്. അടച്ച സ്ഥലങ്ങളില്‍ ഒത്തു കൂടിയതിന് 48 പേര്‍ക്കെതിരെയും ശാരീരിക അകലം പാലിക്കാത്തതിന് 19 പേര്‍ക്കെതിരെയും കേസെടുത്തത്. കൂടാതെ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തിന് രണ്ട് പേര്‍ക്കെതിരെയും നിയന്ത്രണം ലംഘിച്ച് കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റിയതിന് നാല് പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. നിയമ ലംഘകരെ തുടര്‍ നടപടിയ്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.