ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍…

0
111 views
ഈത്തപ്പഴ മേള

ദോഹ: ഖത്തറില്‍ തദ്ദേശീയ ഈത്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് നാളെ മുതല്‍. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേള പത്തുദിവസം നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും, മാസ്‌ക് ധരിച്ച് മാത്രമേ മേള നടക്കുന്നിടത്തേക്ക് പ്രവേശിക്കാവൂ എന്നും മേള കാണാനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയിരിക്കണം എന്നും അധികൃതർ.

സൂഖ് വാഖിഫിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്‌ക്വയറാണ് മേളയ്ക്ക് വേദിയാവുന്നത്. വൈകിട്ട് മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രദര്‍ശന സമയം. വാരാന്ത്യങ്ങളില്‍ രാത്രി പത്തുമണി വരെ മേള നീണ്ടുനില്‍ക്കും. ചെറുകിട കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഈത്തപ്പഴങ്ങള്‍ വില്‍ക്കാനുള്ള അവസരം കൂടിയാണ് മേള. വേദിയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും, ഓരോ കമ്പനികള്‍ക്കും സ്റ്റാളുകള്‍ അനുവദിച്ചിട്ടുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി.