ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയുടെ വെയർഹൗസിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിധം മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി.

0
61 views

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു കമ്പനിയുടെ വെയർഹൗസിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത വിധം തണുഞ്ഞ മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി. വിൽക്കാനെത്തിച്ച മത്സ്യത്തിൽ ലേബലോ മറ്റോ ഇല്ലാത്തതിനാൽ എവിടെ നിന്നുള്ളതാണെന്നു തിരിച്ചറിഞ്ഞില്ല.

ഖത്തറിൽ ഭക്ഷ്യവസ്തുക്കളുടെ വിവിധ നിർമാണ, സംഭരണ, പാക്കിംഗ് കേന്ദ്രങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ റെയ്ഡ് തുടരുകയാണ്. 65 സാമ്പിളുകളാണ് ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി നശിപ്പിച്ചു കളഞ്ഞത്.
ഒക്ടോബറിൽ ഇത് വരെ മാത്രം 1650 റെയ്ഡുകളാണ് നടത്തിയത്. 7 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 55 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വയലേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത ശേഷം മുഴുവൻ മത്സ്യങ്ങളും പരിശോധന ഉദ്യോഗസ്ഥർ നശിപ്പിച്ചു കളഞ്ഞു.