ഖത്തറില്‍ വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

0
68 views

ദോഹ: ഖത്തറില്‍ വീണ്ടും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. മാംസത്തിന്റെ ഉറവിടവും വിതരണ കമ്പനിയുടെ പേരും കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ഇന്‍സ്‌പെക്ടര്‍മാരുടെ ഒരു ടീം രൂപീകരിചിട്ടുണ്ട്. വ്യാഴായ്ച വൈകീട്ട് പഴയ വിമാനത്താവള പരിസരത്തെ ഒരു റെസ്റ്റോറന്റില്‍ നടത്തിയ പരിശോധനയില്‍ 140 കിലോഗ്രാം ചീഞ്ഞ മാംസം പിടിച്ചെടുത്താണ് അധികൃതര്‍ പരിശോധനകള്‍ക്ക് തുടക്കമിട്ടത്. കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 14 വെയര്‍ഹൗസുകളിലും റഫ്രിജറേറ്ററുകളിലും റെയ്ഡ് നടത്തി. 5,872 കിലോഗ്രാം ശീതീകരിച്ച അഴുകിയ മാംസവും മത്സ്യവുമാണ് ഈ റെയ്ഡില്‍ അധികൃതര്‍ പിടിച്ചെടുത്തത്.