വാക്സീൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് അപ്‌ഡേറ്റ് ചെയ്തു. ബൂസ്റ്റർ/മൂന്നാം ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഖത്തർ ആരോഗ്യ മന്ത്രാലയം. അന്തരാഷ്ട്ര തലത്തിലെ ഏറ്റവും പുതിയ യാത്രാനയങ്ങൾക്ക് കൂടുതൽ അനുയോജ്യമാക്കാനുമാണ് ഫോർമാറ്റിൽ മാറ്റം വരുത്തിയത്. പഴയ സർട്ടിഫിക്കറ്റ് പൂർണമായും വാലിഡ് ആണെന്നും അതുള്ളവർ റീപ്രിന്റോ റീഡൗണ്ലോഡോ ചെയ്യേണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനോടകം മൂന്നാം ഡോസ് എടുത്തവർക്ക് പുതിയ സർട്ടിഫിക്കറ്റ് ഇന്ന് (ഒക്ടോബർ 20) മുതൽ ഡൗൺലോഡ് ചെയ്യാം. പുതുതായി മൂന്നാം ഡോസ് സ്വീകരിക്കുന്നവർക്ക് ഡോസിന് 24 മണിക്കൂറിന് ശേഷം സർട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാനാവും. ഖത്തർ എയർവേയ്‌സ് അയാട്ട ട്രാവൽ പാസ് ഡിജിറ്റൽ പാസ്പോർട്ടിനും യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിനും അനുയോജ്യമായ രീതിയിലുള്ള വിവരങ്ങളും ഉൾപ്പെടുത്തി.