
ദോഹ. എല്ലാവര്‍ക്കും മികച്ച ദന്തപരിചരണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററുകളില്‍ ചികില്‍സക്കെത്താന്‍ കഴിയാത്തവരെ പരിഗണിച്ച് മൊബൈല്‍ ഡെന്റല്‍ ക്ലിനിക് ആരംഭിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.
സാധാരണ ദന്തരോഗ പരിചരണങ്ങള്‍ക്ക് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന 107 എന്ന നമ്പറില്‍ വിളിച്ച് അപ്പോയന്റ്‌മെന്റുകളെടുക്കാം. അടിയന്തിര സാഹചര്യങ്ങളില്‍ അപ്പോയന്റ്‌മെൻ്റ് ഇല്ലാതെയും സേവനം ലഭ്യമാണ് .