വികസനത്തിലെ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി കഹ്‌റാമ..

0
24 views

ദോഹ: വികസനത്തിലെ ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, സമഗ്രമായ ഡിജിറ്റല്‍ പരിവര്‍ത്തന പ്രക്രിയയില്‍ ഗുണപരമായി ഖത്തറിലെ ഇലക്ട്രിസിറ്റി മീറ്ററുകള്‍ക്കായുള്ള സ്മാര്‍ട്ട് മീറ്റര്‍ സിസ്റ്റത്തിന്റെയും കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായതായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്‌റാമ) പ്രഖ്യാപിച്ചു. വോഡഫോണിന്റെയും സീമെന്‍സിന്റേയും സഹകരണത്തോടെ നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഖത്തറിലുടനീളമുള്ള മീറ്റര്‍ സിസ്റ്റത്തില്‍ നിന്ന് ഡാറ്റ സ്വീകരിക്കുന്നതിന് ബില്ലിംഗ്, നിരീക്ഷണം, തല്‍ക്ഷണ വായന എന്നിവയ്ക്കും സൗകര്യമൊരുക്കുന്ന പുതിയ സംവിധാനം ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നൂതന സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് കുറ്റമറ്റ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇതിനകം 42 ശതമാനം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കിയതായും ഈ വര്‍ഷം അവസാനത്തോടെ 49 ശതമാനം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കഹ്‌റാമ വ്യക്തമാക്കി . 2022 രണ്ടാം പാദത്തിന്റെ അവസാനത്തോടെ 420,000 സ്മാര്‍ട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കാനും 2023 അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനുമാണ് കഹ്‌റാമ ഉദ്ദേശിക്കുന്നത്.