ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി.

0
64 views

ദോഹ: ഖത്തറില്‍ നവംബര്‍ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍ എനര്‍ജി. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും വില വര്‍ധിച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് കഴിഞ്ഞ മാസത്തെ അതേ വില തന്നെ.

നവംബറില്‍ ഡീസല്‍ ലിറ്ററിന് 2.05 റിയാലിനായിരിക്കും വില്‍പ്പന നടത്തുക. കഴിഞ്ഞമാസം ലിറ്ററിന് 1.95 റിയാലായിരുന്നു വില. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്ററിന് രണ്ട് ഖത്തര്‍ റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലുമാണ് വില.