ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട്…

0
24 views

ദോഹ : കോവിഡ് സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും യാത്രാനടപടികള്‍ ലളിതമാകുകയും ചെയ്‌തെങ്കിലും സെപ്തംബര്‍ മാസത്തെ കണക്കിനും ഖത്തര്‍ ജനസംഖ്യയില്‍ വന്‍ കുറവ് റിപ്പോര്‍ട്ട്.

പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സെപ്തംബര്‍ മാസത്തില്‍ 2026 ജനനം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സ്വദേശികളുടെ ജനനനിരക്കില്‍ 4.4 ശതമാനം കുറവുണ്ട്. 168 മരണങ്ങളാണ് സെപ്തംബര്‍ മാസം റിപ്പോര്‍ട്ട് ചെയ്തത്.

ഇതനുസരിച്ച് 2020 സെപ്തംബറില്‍ 2.72 മില്ല്യണ്‍ ഉണ്ടായിരുന്ന ജനസംഖ്യ 2021 സെപ്തംബറില്‍ 2.64 മില്ല്യണ്‍ ആയി ചുരുങ്ങിയിരിക്കുന്നു. ഏകദേശം 80000 ആളുകളുടെ കുറവാണ് റിപ്പോര്‍ട്ട് കാലയളവില്‍ സംഭവിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി പലവിധ കാരണങ്ങളാല്‍ ഖത്തറിലെ ജനസംഖ്യ കുറഞ്ഞ് വരികയാണ്.