ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു…

0
18 views
covid_vaccine_qatar_age_limit

ദോഹ : ഖത്തര്‍ ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി ഇന്ദിരാഗാന്ധി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 5 വെള്ളി ഉച്ചക്ക് 1 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ്.
രക്തം ദാനം ചെയ്യുന്നവര്‍ക്ക് നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന സൗജന്യ ജി.പി കണ്‍സള്‍ട്ടേഷന്‍, നസീം അല്‍ റബീഹ് ഡിസ്‌കൗണ്ട് കാര്‍ഡ്, ഫ്രീ ബ്ലഡ് ഷുഗര്‍ ചെക്കപ്പ് തുടങ്ങിയവ ഉണ്ടായിരിക്കും. ക്യാമ്പില്‍ ഐ.സി.ബി.എഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യം എര്‍പ്പെടുത്തിയിട്ടുണ്ട്.