Friday, August 28, 2026
Home News ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി അല്‍ റയ്യാന്‍ മാറും..

ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി അല്‍ റയ്യാന്‍ മാറും..

0
300 views

ദോഹ: അല്‍ ഖലീജി കൊമേഴ്സ്യല്‍ ബാങ്ക്, മസ്റഫ് അല്‍ റയ്യാനും തമ്മില്‍ ലയിക്കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം നല്‍കി. ലയനത്തോട് കൂടി ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി അല്‍ റയ്യാന്‍ മാറും. ബാങ്കുകളുടെ ലയനത്തിന്റെ നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. 50 ബില്ല്യന്‍ ഡോളറിന്റെ ലയനത്തിനാണ് അംഗീകാരം നല്‍കുന്നത്.

കഴിഞ്ഞ മാസം ബാങ്ക് പിരിച്ചുവിടുന്നതിനും അല്‍ റയ്യാനില്‍ ലയിക്കുന്നതിനും അല്‍ ഖലീജി ഓഹരി ഉടമകള്‍ അംഗീകാരം നല്‍കിയതിന് ശേഷമാണ് ഇരു ബാങ്കുകളും തമ്മിലുള്ള ലയനത്തിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അന്തിമ അനുമതി നല്‍കിയത്.

error: Content is protected !!