Friday, October 30, 2026
Home News ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി.

ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി.

0
236 views

അബു സമ്ര അതിർത്തി വഴി ഖത്തറിലേക്ക് കടത്തുകയായിരുന്ന യന്ത്രത്തോക്ക് ലാൻഡ് കസ്റ്റംസ് പിടികൂടി. നിരോധിത തോക്ക് രണ്ടായി പൊളിച്ച് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടു പോകുന്നതിനെതിരെ അധികൃതർ നൽകുന്ന മുന്നറിയിപ്പ് തുടരുകയാണ്.

കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാനായിരിക്കാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെയുള്ള പിന്തുണകൾ സർക്കാർ നൽകുന്നുണ്ട്.