ദോഹ : ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിന്റര്‍ സെയില്‍ വ്യാഴാഴ്ച ആരംഭിക്കും. ശമാല്‍, വക്‌റ, അല്‍ ഖോര്‍ അല്‍ ദക്കീറ, ശഹാനിയ എന്നിവിടങ്ങളിലുള്ള നാല് മാര്‍ക്കറ്റുകളിലായാണ് വിന്റര്‍ സെയില്‍ ആരംഭിക്കുക. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും.