രാജ്യത്ത് പ്രഖ്യാപിച്ച തൊഴില്‍ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ ഖത്തര്‍ തയ്യാറാകുന്നില്ലെന്ന ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ വിമർശനം…  

0
30 views

രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആശങ്കകളാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടില്‍ പങ്കുവെക്കുന്നത്. എന്നാല്‍ 2018-ല്‍ എക്‌സിറ്റ് പെര്‍മിറ്റ് നിയമം പതിനായിരക്കണക്കിന് ആളുകളാണ് രാജ്യം വിട്ടത്. ഇവരില്‍ പലരും തൊഴില്‍ദാതാവിന്റെ അനുമതി ഇല്ലാതെ തന്നെ ഖത്തറിലേക്ക് മടങ്ങി എത്തുകയും ചെയ്തിട്ടുണ്ട്.

ജോലി മാറാനുള്ള നിയമം ഭേദഗതി ചെയ്തതിന് ശേഷം അവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും തന്നെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആംനസ്റ്റി അന്വേഷിച്ചിട്ടും അങ്ങനെ ഒരു നിയമ ലംഘനം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മികച്ച ശമ്പള വ്യവസ്ഥയാണ് രാജ്യത്തുള്ളത് എന്നും 96 ശതമാനത്തോളം തൊഴിലാളികളും രാജ്യത്തെ ശമ്പളവ്യവസ്ഥയില്‍ പരിപൂര്‍ണ തൃപ്തരാണെന്ന് ആംനസ്റ്റിക്ക് നല്‍കിയ മറുപടിയില്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമകളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുമുള്ള് നടപടികളും ഖത്തര്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ ഓരോ ഘട്ടത്തിലും കാലാനുസൃതമായി വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നേറാനാണ് രാജ്യത്തിന്റെ പരിശ്രമമെന്നും മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.