ഒക്‌ടോബർ 1 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 314 കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം നടപടി സ്വീകരിച്ചു. കരാർ, പൊതു സേവന മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് നിയമലംഘനം കണ്ടെത്തിയതെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ കാലതാമസം അല്ലെങ്കിൽ പണം നൽകുന്നതിൽ വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെയാണ് നടപടി. പ്രവാസി തൊഴിലാളികളുടെ ശമ്പളം, കൂലി, മറ്റു സാമ്പത്തിക ബാധ്യതകൾ എന്നിവ ഉൾപ്പെടുന്ന തൊഴിൽ അവകാശങ്ങൾ മന്ത്രാലയം ഉറപ്പുനൽകുന്നു, കൂടാതെ ഈ നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി തൊഴിൽദാതാക്കൾക്കിടയിൽ മന്ത്രാലയത്തിന്റെ പരിശോധന ക്യാമ്പയിനുകളും നടന്നുവരുന്നുണ്ട്