ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, വിവേചനമാണെന്നും, ഖത്തര്‍ കെ.എം.സി.സി. 

0
48 views

ദോഹ: ഇന്ത്യയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മാത്രമേ ധനസഹായം നല്‍കൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഇത് ഇന്ത്യന്‍ പൗരന്മാരായ പ്രവാസികളോടുള്ള വിവേചനമാണെന്നും ഖത്തര്‍ കെ.എം.സി.സി.

‘പ്രവാസികള്‍ക്ക് വേണ്ടി ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പ്രസ്താവിക്കുകയും നടിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാര്‍ കോടതിയില്‍ പ്രവാസികള്‍ക്കെതിരെ സംസാരിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ വിഷയത്തില്‍ വീണ്ടും സര്‍ക്കാര്‍ നിലപാട് ആരാഞ്ഞിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി.

കൊവിഡ് മൂലം മരണമടഞ്ഞ പ്രവാസി കുടുംബങ്ങള്‍ക്കും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 50000 രൂപ വീതം നല്‍കണമെന്നും ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിച്ചവര്‍ എല്ലാം സമ്പന്നര്‍ അല്ല. തീര്‍ത്തും സാധാരണക്കാരായവര്‍ ആണ്.”